"Welcome to Prabhath Books, Since 1952"
What are you looking for?

അഹിന്ദുക്കൾക്ക് ഉള്ളിൽ പ്രവേശനമില്ല

4 reviews

നമ്മുടെ മുന്നിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ജീവിത ഭാവുകത്വങ്ങളെ എങ്ങനെ ആവിഷ്കരിക്കാനാകുമെന്ന് ഈ കഥാ സമാഹാരത്തിലെ പതിനഞ്ചുകഥകളും വരച്ചുകാണിക്കുന്നു. സ്വന്തം മതത്തിന്റെയും സമൂഹത്തിന്റെയും ജീർണതകളെ ഭയലേശമില്ലാതെ ഹൃദയവർജകമായാണ് കഥാകൃത്ത് തുറന്നടിക്കുന്നത്. ഈ കഥകളിലെ സാമൂഹ്യ നിരീക്ഷണങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നതിനൊപ്പം അതിലെ സ്‌ഫുരണങ്ങൾ നമ്മിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിലെ അവസ്ഥാന്തരങ്ങളിലൂന്നി സാമൂഹിക വിശകലനത്തിലും മനോവിചാരത്തിലും നിഷ്ഠമായിരിക്കുന്നതാണ് ഇതിലെ കഥകളിലെ അന്തർധാര. അതിൽ സത്യത്തിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ പലർക്കും അസുഖകരങ്ങളുമാകാം. സാമൂഹിക ജാഗ്രതയോടുള്ള ഈ ഉറ്റുനോട്ടം കഥകളെ ശ്രദ്ധേയമാക്കുന്നു. ഓരോ കഥകളും വ്യത്യസ്തത പുലർത്തുകയും കഥാകാരന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന സവിശേഷതകൂടി ഈ പുസ്തകത്തിനുണ്ട്.

85.5 95-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support